മലപ്പുറം: മലപ്പുറത്തെ രാഷ്ട്രീയ ഭൂമികയില്‍ ശ്രദ്ധേയമായ മങ്കടയില്‍ യു.ഡി.എഫിന്‍ വന്‍ മുന്നേറ്റം. മഞ്ഞളാംകുഴി അലിയുടെ രാജി പ്രഖ്യാപനത്തോടെ ഏറെ ശ്രദ്ധേയമായതാണ് മങ്കട.

മങ്കട ബ്ലോക്ക് പഞ്ചായത്തിലെ ഫലം അറിവായ എട്ടു സീറ്റുകളില്‍ എട്ടും യു.ഡി.എഫ് നേടി. മലപ്പുറം ജില്ലയില്‍ മൊത്തത്തില്‍ യു.ഡി.എഫ് മുന്‍തൂക്കം നേടിയിട്ടുണ്ട്. പൊന്നാനി നഗരസഭയില്‍ ഫലം അറിവായതില്‍ 16 ഇടത്ത് യു.ഡി.എഫും.

ഒന്‍പത് ഇടങ്ങളില്‍ എല്‍.ഡി.എഫും വിജയിച്ചു. മഞ്ചേരിയില്‍ യു.ഡി.എഫ് 19, എല്‍.ഡി.എഫ് 2, മലപ്പുറം യു.ഡി.എഫ് 12, എല്‍.ഡി.എഫ് 9, ലീഗ് വിമതന്‍ ഒന്ന് എന്ന നിലയിലാണ്. നിലമ്പൂര്‍ എല്‍.ഡി.എഫ്3, പെരിന്തല്‍മണ്ണ എല്‍.ഡി.എഫ്9, യു.ഡി.എഫ്9.കോട്ടയ്ക്കല്‍ : എല്‍.ഡി.എഫ് 0, യു.ഡി.എഫ്11 എന്നി നിലയിലാണ്. തിരൂരിലും യു.ഡി.എഫാണ് മുന്നില്‍.