എഡിറ്റര്‍
എഡിറ്റര്‍
എം.എം മണിക്കെതിരെ നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്; പി.ടിതോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
എഡിറ്റര്‍
Tuesday 2nd May 2017 10:07am

തിരുവനന്തപുരം: വിവാദപ്രസംഗം നടത്തിയ വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിയ്‌ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ഐക്യ ജനാധിപത്യ മുന്നണി. ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

തീരുമാനത്തിന്റെ ഭാഗമായി തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പൊമ്പിളൈ ഒരുമൈ ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചു എന്നായിരുന്നു മണിക്കെതിരെ ഉയര്‍ന്ന ആക്ഷേപം.


Also Read: ‘മുസ്‌ലിം യുവാക്കളെ തീവ്രവാദികളാക്കാന്‍ തെലങ്കാന പൊലീസ് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി’ : ഗുരുതര ആരോപണങ്ങളുമായി ദിഗ്‌വിജയ് സിങ്


കഴിഞ്ഞദിവസങ്ങളിലെ നിയമസഭാ സമ്മേളനങ്ങളില്‍ ഈ വിഷയത്തില്‍ സഭ പ്രക്ഷുബ്ധമായിരുന്നു. അതേസമയം മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാല്‍ സമരം ശക്തമായി തന്നെ തുടരുന്നുണ്ട്.

മൂന്നാറിലെ സമരം തീര്‍ക്കാന്‍ താന്‍ ഇടപെടില്ലെന്നാണ് എം.എം. മണി പ്രതികരിച്ചത്. ഏറ്റവും വലിയ സ്ത്രീ പീഡകര്‍ കോണ്‍ഗ്രസ് നേതാക്കളാണന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ രാധയുടെ മരണവും ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവും എടുത്ത് പറഞ്ഞാണ് മണി ഇക്കാര്യം പറഞ്ഞത്.

Advertisement