തിരുവനന്തപുരം: സ്വാശ്രയകോളേജ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വി ഡി സതീശന്‍ എം എല്‍ എയാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മെഡിക്കല്‍ കൗണ്‍സിലിന്റഎ അംഗീകാരം ലഭിക്കാത്തതിനാല്‍ കേരളത്തിലെ മിക്ക കോളേജുകളിലും അലോട്ട്‌മെന്റ് നടപടികള്‍ തടസ്സപ്പെട്ടെന്ന് സതീശന്‍ ആരോപിച്ചു. ഈവിഷയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.