തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തിയ സ്ഥലങ്ങളില്‍ അധികാരം പങ്കിടുന്നത് സംബന്ധിച്ച് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചതാണിത്.

മുന്നണി അധികാരത്തിലെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനത്തിലധികം സീറ്റുകള്‍ നേടിയ കക്ഷിക്ക് പ്രസിഡന്റ് സ്ഥാനം അഞ്ച് വര്‍ഷത്തേക്ക് വിട്ടുനല്‍കും. രണ്ടാമത്തെ വലിയ കക്ഷിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കും. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പു ഫലത്തിന് ശേഷം ചേരുന്ന ഏകോപന സമിതി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും തങ്കച്ചന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Subscribe Us: