എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പ്: യു.ഡി.എഫിലെ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങി
എഡിറ്റര്‍
Thursday 30th January 2014 9:46am

udfmeeting

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കാറായിരിക്കെ യു.ഡി.എഫിലെ സീറ്റ് ചര്‍ച്ചകള്‍ക്കും തുടക്കമാകുന്നു.

ഇന്ന് സോഷ്യലിസ്റ്റ് ജനതയുമാണ് യു.ഡി.എഫ് ആദ്യ ചര്‍ച്ച നടത്തുക. അതിന് ശേഷം തിങ്കളാഴ്ചയോടെ  മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിവരുമായും സീറ്റ് ചര്‍ച്ചയുണ്ട്.

മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും ഒരുസീറ്റുകൂടി അധികം വേണമെന്ന ആവശ്യം ഉന്നയിക്കുമെങ്കിലും ലീഗിനു രണ്ട്, കേരളാ കോണ്‍ഗ്രസിന് ഒന്ന് എന്ന നില തന്നെ തുടരാനാണ് സാധ്യത.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കുന്നതിനു മുന്നോടിയായാണ് ഘടക കക്ഷികളുമായി സീറ്റ് ചര്‍ച്ച തുടങ്ങുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ഫെബ്രുവരി ആദ്യആഴ്ച തന്നെ നല്‍കാനാണ് ഹൈക്കമാന്‍ഡ് കെ.പി.സി.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനു മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഹൈക്കമാന്‍ഡിന്റെ നിലപാടുകൂടി കണക്കിലെടുത്തുകൊണ്ടാവും സാധ്യതാ പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുക. ഫെബ്രുവരി പകുതിയോടെ തന്നെ സീറ്റിന്റെ കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.

Advertisement