ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച തൊഴിലുറപ്പ് പദ്ധതി കേരളം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യു ഡി എഫ് എം പിമാര്‍ പാര്‍ലമെന്റിനുമുന്നില്‍ ധര്‍ണ നടത്തി.

പദ്ധതി അട്ടിമറിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് ധര്‍ണ നടത്തിയത്. വിഷത്തില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് എം പി മാര്‍ അറിയിച്ചു. അതിനിടെ കേരളത്തിന് അനുവദിച്ച തുക ചിലവഴിച്ചിട്ടില്ലെന്ന് കേന്ദ്രഗ്രാമവികസന മന്ത്രാലയം ആരോപിച്ചു.