കൊച്ചി: ഇടതുമുന്നണിയെ പിന്തുണക്കാമെന്ന് പറഞ്ഞ് സഹകരിക്കാമെന്ന വാഗ്ദാനവുമായി യു.ഡി.എഫ് എം.എല്‍.എമാര്‍ തന്നെ സമീപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും കോടിയേരി ബാലകൃഷ്ണനെ സമീപിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫിന് പിന്തുണയുമായി യു.ഡി.എഫിലെ പല എം.എല്‍.എമാരും വന്നിട്ടുണ്ടെ്ന്നും ഇവരുടെ പേര് തല്‍ക്കാലം പുറത്തുപറയുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, കര്‍ണാടകയിലും മറ്റും നടക്കുന്നതുപോലെയുളള കുതിരക്കച്ചവടത്തിന് ഇടതുമുന്നണി തയ്യാറല്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

Subscribe Us:

കോടിയേരിയെ ആരെങ്കിലും പിന്തുണയുമായി സമീപിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും അക്കാര്യം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും വി.എസ് പറഞ്ഞു.