തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസിന്റേയും മുസ്‌ലിം ലീഗിന്റേയും പിടിവാശിക്ക് വഴങ്ങേണ്ടതില്ല എന്ന അന്തിമതീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റെ പേരാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. കൂടാതെ മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വേണ്ടെന്ന ഉറച്ചനിലപാടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈക്കൊള്ളുമെന്നും സൂചനയുണ്ട്.

അതിനിടെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ഈ സ്ഥാനങ്ങള്‍ ലീഗിനും കേരളകോണ്‍ഗ്രസിനും കൈമാറാനാണ് നീക്കം നടക്കുന്നത്. എന്നാല്‍ പാര്‍ലമെന്ററികാര്യ വകുപ്പ് ലഭിക്കണമെന്ന വാശിയിലാണ് ലീഗ്. ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനം ലീഗിന് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.