തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബില്‍ അംഗമാകണമെങ്കില്‍ കാശു കൊടുക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. മകന്‍ അരുണ്‍കുമാറിന്റെ ഗോള്‍ഫ് ക്ലബ് അംഗത്വത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്. കാശു മുടക്കുന്നവര്‍ക്കേ ഗോള്‍ഫ് ക്ലബില്‍ കളിക്കാന്‍ കഴിയൂ. ചക്കാത്തിന് കളിക്കാന്‍ കഴിയില്ലെന്നും വി.എസ് പറഞ്ഞു.

യു.ഡി.എഫിലെ കൂടുതല്‍ നേതാക്കള്‍ അടുത്തു തന്നെ ജയിലിലാകുമെന്ന് വി.എസ് പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ പ്രതിപക്ഷം പ്രിഭ്രാന്തരാണ്. ജയിലില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് അഭിപ്രായ സമന്വയത്തിനും ചര്‍ച്ചകള്‍ക്കും അവസരമുണ്ടാവും. ഇന്നവതരിപ്പിച്ച കേന്ദ്രബജറ്റ് ജനദ്രോഹപരവും നിരാശാജനകവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ബജറ്റിനുള്ള മറുപടി ജനം തെരഞ്ഞെടുപ്പിലൂടെ നല്‍കുമെന്നും വി.എസ്. പറഞ്ഞു.