Categories

Headlines

അലി വഞ്ചകനെന്ന് എല്‍ ഡി എഫ്: മുതല്‍ക്കൂട്ടെന്ന് ഉമ്മന്‍ ചാണ്ടി

മലപ്പുറം: മഞ്ഞളാംകുഴി അലി വര്‍ഗ്ഗവഞ്ചകനാണെന്ന് സി പി ഐ എം നേതാക്കള്‍. അലിയുടെ രാജിയെക്കുറിച്ച് ശക്തമായാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ മഞ്ഞളാംകുഴി അലി യു ഡി എഫിന് മുതല്‍ക്കൂട്ടാവുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അലിയുടെ കഴിവുകൊണ്ടല്ല മങ്കടയില്‍ വിജയിച്ചതെന്ന് സി പി ഐ എം നേതാവ് ടി കെ ഹംസ പറഞ്ഞു. പാര്‍ട്ടിയുടെ കഴിവും പാര്‍ട്ടിപ്രവര്‍ത്തകരുടെ കഴിവുംകൊണ്ടാണ് മങ്കടയില്‍ നിന്ന് ജയിക്കാന്‍ കഴിഞ്ഞതെന്ന വസ്തുത അലി മനസ്സിലാക്കണമെന്നും ഹംസ വ്യക്തമാക്കി. .

പറഞ്ഞ് നന്നാക്കാവുന്ന സ്ഥിതിയില്‍ നിന്നും അലി താഴേക്ക് പോയിരിക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് നേരിട്ട ദുരനുഭവം അലി വ്യക്തമാക്കണമെന്നും ഹംസ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിസമ്മതിച്ചു. അലി ഏതു പാര്‍ട്ടിയിലെത്തിയാലും അത് പാര്‍ട്ടികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കോണ്‍ദ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.

സി പി ഐ എമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി അംഗങ്ങളായ തങ്ങള്‍ക്കറിയാമെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് നാലുമാസം ശേഷിക്കേ അലി രാജിവച്ചതില്‍ വലിയകാര്യമൊന്നുമില്ലെന്നും പാലൊളി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.