കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ വിജയപ്രതീക്ഷ പ്രകടിപ്പിച്ചു. ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരം തുടരുമെന്ന് മുഖ്യമന്ത്രി വി.എസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു.

എന്നാല്‍ യു.ഡി.എഫ് വന്‍വിജയം നേടുമെന്ന് വോട്ടുരേഖപ്പെടുത്തിയശേഷം പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. അതിവേഗ വികസനത്തിനും ക്രമസമാധാനത്തിനും യു.ഡി.എഫില്‍ അധികാരത്തില്‍ വരണമെന്നും പറഞ്ഞു. നിയമസഭയില്‍ എല്‍.ഡി.എഫിന് മൂന്നക്കസംഖ്യയിലുള്ള അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.

മുസിലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേന്ദ്രമന്ത്രി കെ.വി തോമസ്, എം.കെ മുനീര്‍ എന്നിവര്‍ക്ക് ഇത്തവണ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.