തിരുവനന്തപുരം: ഈ മാസം 13 നു നടത്താനിരുന്ന യു.ഡി.എഫ് ഹര്‍ത്താല്‍ 16 ലേക്ക് മാറ്റി. ഫിഫ അണ്ടര്‍ 17 ലോകകപ്പ് പരിഗണിച്ചാണ് തീയ്യതി മാറ്റിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്.

എന്നാല്‍ അണ്ടര്‍ 17 ലോകകപ്പ് ദിനത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന നടപടിക്കെതിരെ വിവിധ കോണില്‍ നിന്നു രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍ മാറ്റാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.