കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കോഴിക്കോട് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ വളരെ ഞെട്ടിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ജുഡീഷ്യറിയെപ്പോലും സ്വാധീനിച്ചുവെന്നത് ഭീതിപ്പെടുത്തുന്നതാണ്.  കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. യു.ഡി.എഫിന്റെ കേരള മോചനയാത്ര ദല്‍ഹിയിലേക്കാണ് നടത്തേണ്ടതെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.