എറണാകുളം:ഒക്ടോബര്‍ പതിനാറിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം വരുന്ന ഹര്‍ത്താലുകള്‍ കാരണമുണ്ടാകുന്ന ഭയാശങ്കകള്‍ അകറ്റാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ടെന്നും ഹര്‍ത്താലുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട സുപ്രീംകോടതി പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മാദ്ധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ ജനങ്ങളില്‍ എത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.


Also Read ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്: ഒറ്റുകൊടുത്തവര്‍ കാലത്തിനോട് കണക്കുപറയേണ്ടി വരുമെന്നും കെ.കെ രമ


കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്നു പറഞ്ഞുകൊണ്ടാണ് യൂ.ഡി.എഫ് നേതൃത്വത്തില്‍ വരുന്ന ഒക്ടോബര്‍ പതിനാറിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മുമ്പ് 12ാം തിയ്യതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കൊച്ചിയില്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നതിനാല്‍ പതിനാറിലേക്ക് മാറ്റുകയായിരുന്നു.