എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ക്കുന്നു:പിണറായി വിജയന്‍
എഡിറ്റര്‍
Sunday 28th October 2012 11:47am

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ-ആരോഗ്യവകുപ്പുകളെ യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പിണറായി വിജയന്‍. തിരുവനന്തപുരത്തെ എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ഹൈക്കോടതി വിധിയുടെ മറവില്‍ 3000 സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഒറ്റയടിക്ക് ഇത്രയധികം സ്‌കൂളുകള്‍ക്ക്  അംഗീകാരം നല്‍കിയാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല തകരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ല. ഫാര്‍മസ്യൂട്ടിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് 100 ശതമാനം വിദേശനിക്ഷേപമാകാമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്.

അങ്ങനെയായാല്‍ മരുന്നുകള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. ആരോഗ്യ മേഖലയില്‍ നാഥനില്ലാത്ത അവസ്ഥയാണെന്നും പിണറായി ആരോപിച്ചു.

Advertisement