Categories

തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജകണക്ക്: യു.ഡി.എഫ് സര്‍ക്കാര്‍ രാജിവെക്കണം

തിരുവനന്തപുരം: 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ചിലവഴിച്ച പണത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജവിവരങ്ങളാണ് നല്‍കിയതെന്ന് തെളിഞ്ഞതിനാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജി വെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Ads By Google

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവിനായി എ.ഐ.സി.സിയില്‍ നിന്ന് പണം കൈപ്പറ്റിയത് മറച്ചുവച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നല്‍കിയത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.

തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനം തടയാനുള്ള ശ്രമമാണോ ഇതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്വേഷിക്കാം. തന്റെ സ്റ്റാഫ് അംഗങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. തന്റെ പ്രവര്‍ത്തനം ദുര്‍ബലമാകില്ലെന്നും ഇക്കാര്യം കേന്ദ്രകമ്മറ്റിയെ അറിയിക്കുമെന്നും വിഎസ് വ്യക്തമാക്കി.

സൂര്യനെല്ലി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് എതിരെയുള്ള കള്ളക്കേസ് പിന്‍വിലിക്കണമെന്നും സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണപത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്റെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ സി.പി.എമ്മില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാനസമിതി അംഗീകരിക്കുകയായിരുന്നു. വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡിഷണല്‍ െ്രെപവറ്റ്  സെക്രട്ടറി വി.കെ ശശിധരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.