എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പിണറായി വിജയന്‍
എഡിറ്റര്‍
Monday 11th November 2013 7:28pm

pinarayi-vijayan-580-406

തിരുവനന്തപുരം: യു.ഡി.എഫിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

യു.ഡി.എഫ് ജനങ്ങളില്‍ നിന്ന് അകന്നുവെന്നും സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫിനകത്തുള്ള അന്ത:ഛിദ്രം മൂര്‍ച്ചിക്കുകയാണ്. അത് ഇനിയും തുടരും. അതോടെ യു.ഡി.എഫിന്റെ നാളുകള്‍ എണ്ണപ്പെട്ട് തുടങ്ങും. എല്‍.ഡി.എഫ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വരികയാണ്.- പിണറായി പറഞ്ഞു.

നെടുമങ്ങാട് സി.പി.ഐ.എമ്മിന്റെ തെക്കന്‍ മേഖലാ ജാഥ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

ലാവ്‌ലിന്‍ കേസില്‍ പിണറായിക്കനുകൂലമായ വിധി വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ഭരണമാറ്റമുണ്ടാവുമെന്ന് സി.പി.ഐ.എം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി ആദ്യമായാണ് ഇത്തരത്തിലൊരു പ്രസ്താവനക്ക് മുതിരുന്നത്.

Advertisement