തിരുവനന്തപുരം: ആദ്യ കേരള മന്ത്രിസഭയുടെ 60-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇ.എം.എസിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തേണ്ടതില്ലെന്നു യു.ഡി.എഫ് തീരുമാനം.

ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച നിയസഭാമന്ദിരത്തിനു മുമ്പിലെ നാലു പ്രതിമകളില്‍ പുഷ്പാര്‍ച്ചന തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇതില്‍ ഇ.എം.എസിന്റെ പ്രതിമ ഒഴിവാക്കാനാണ് യു.ഡി.എഫ് തീരുമാനം. യു.ഡിഎഫ് നിയമസഭാകക്ഷിയാണ് തീരുമാനമെടുത്തത്. മഹാത്മാഗാന്ധി, ഡോ.ബി.ആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടേതാണു മറ്റു പ്രതിമകള്‍. ഈ പ്രതിമകളില്‍ മാത്രം പുഷ്പാര്‍ച്ചന നടത്തിയാല്‍ മതി എന്നാണ് തീരുമാനം.

ഇ.എം.എസിന്റെ നേതൃത്വത്തില്‍ ആദ്യ കേരള മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രില്‍ അഞ്ചിനാണ്.


Dont Miss കയ്യേറ്റക്കാരായ റിസോര്‍ട്ടുമാഫിയകളില്‍ ഏഷ്യനെറ്റ് – മനോരമ മുതലാളിമാരുമുണ്ട് ; മാധ്യമങ്ങള്‍ തലകീഴായി നല്‍കുന്ന വാര്‍ത്ത നേരെ വായിക്കേണ്ടത് ജനങ്ങള്‍: കെ.ടി കുഞ്ഞിക്കണ്ണന്‍ 


ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന പ്രത്യേക നിയമസഭാസമ്മേളനം വ്യാഴാഴ്ച സെക്രട്ടറിയറ്റിലെ പഴയ നിയമസഭാഹാളില്‍ ചേരുന്നുണ്ട്്. ഇതോടനുബന്ധിച്ചായിരുന്നു പുഷ്പാര്‍ച്ചന നിശ്ചയിച്ചത്.