Administrator
Administrator
യു.ഡി.എഫ് ക്യാമ്പില്‍ ഇനി തിരക്കിട്ട ചര്‍ച്ച; മുഖ്യമന്ത്രിയുടെ രാജി ഇന്ന്
Administrator
Saturday 14th May 2011 10:13am

ummenchandi തിരുവനന്തപുരം: യു.ഡി.എഫിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചതോടെ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. ഇന്ന് ഉച്ചയോടെ ഉമ്മന്‍ചാണ്ടിയുടെ ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൊച്ചയില്‍ വെച്ചാണ് കൂടിക്കാഴ്ച. ശേഷം നേതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. പിന്നീട് തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍.

അതേസമയം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇന്ന് ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്ക്ക് രാജിക്കത്ത് നല്‍കും. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ രാജ്ഭവനിലെത്തിയായിരിക്കും വി.എസ് നേരിട്ട് രാജിക്കത്ത് സമര്‍പ്പിക്കുക. ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഇന്ന് രാജി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി നാളെ കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസിലെ എംഎല്‍എമാരുമായി മിസ്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന.

Advertisement