തിരുവനന്തപുരം: ചൊവ്വാഴ്ച ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കാന്‍ യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. നിയമസഭയിലെ സംഭവങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും ദിനാചരണം. ബ്ലോക്ക് ജില്ലാ തലങ്ങളില്‍ ജനാധിപത്യ സംരക്ഷണ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചു.

നിയമസഭയിലെ സംഭവവികാസങ്ങളില്‍ പ്രതിപക്ഷവുമായി ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ച വേണ്ടെന്നും യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.എന്ത് പ്രകോപനമുണ്ടായാലും പ്രതികരിക്കേണ്ടെന്ന് യുഡിഎഫ് എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രശ്‌നത്തില്‍ വിട്ട വീഴ്ച വേണ്ടെന്നാണ് യോഗത്തില്‍ ഉയര്‍ന്ന് പൊതുവികാരം. പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് അടിമപെട്ടാല്‍ സഭയും സര്‍ക്കാറും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.