പത്തനംതിട്ട: ജനങ്ങളെ വലയ്ക്കുന്ന സമരമാര്‍ഗങ്ങള്‍ യു.ഡി.എഫ് ഇനി നടത്തില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഗാന്ധിയന്‍ സമരമാര്‍ഗമായിരിക്കും യു.ഡി.എഫ് ഇനി നടത്തുകയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പത്തനംതിട്ടയില്‍ യു.ഡി.എഫ് ജില്ലാ യോഗത്തില്‍ സംസാരിക്കവേയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോള്‍ നടത്തിയ അക്രമസമര രീതിയായിരിക്കില്ല യുഡിഎഫിന്.


Also Read: ഭാരം കുറയ്ക്കാന്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു


ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന രാപ്പകല്‍ സമരം ഗാന്ധിയന്‍ രീതിയിലുള്ളതാണന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അക്രമസമരങ്ങളും ഹര്‍ത്താലുകളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇനി ഗാന്ധിയന്‍ സമര രീതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ നടപടികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.