എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പിയുടെ മുന്നണി പ്രവേശനത്തിന് യു.ഡി.എഫ് അംഗീകാരം
എഡിറ്റര്‍
Tuesday 11th March 2014 11:19am

rsp

തിരുവനന്തപുരം: കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടത് മുന്നണി വിട്ട ആര്‍.എസ്.പിയുടെ മുന്നണി പ്രവേശനത്തിന് യു.ഡി.എഫിന്റെ ഔദ്യോഗിക അംഗീകാരം.

യു.ഡി.എഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ആര്‍.എസ്.പി നേതാക്കളായ എന്‍.കെ പ്രേമചന്ദ്രനും, എ.എ അസീസും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കൊല്ലത്ത് ജയിച്ചു വന്നാല്‍ ആര്‍.എസ്.പി. സംസ്ഥാന ഘടകം കേന്ദ്രത്തില്‍ യു.പി.എ നേതൃത്വത്തെ അംഗീകരിക്കണം എന്ന ഉപാധിയോടെയായിരുന്നു കൊല്ലം സീറ്റ് നല്‍കാന്‍ ധാരണയായിരുന്നത്.

ഇടത് മുന്നണി വിട്ട ആര്‍.എസ്.പിയ്ക്ക് മുസ്ലിം ലീഗും ആര്‍.എം.പിയുമടക്കമുള്ള പാര്‍ട്ടികള്‍ ആര്‍.എസ്.പിയ്ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.

ആര്‍.എസ്.പി ഒറ്റക്ക് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ആര്‍.എം.പി പിന്തുണ നല്‍കുമെന്നാണ് റെവലൂഷ്യനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് കെ.കെ. രമ പറഞ്ഞിരുന്നു.

അതേസമയം ആര്‍.എസ്.പി മുന്നണിയില്‍ തിരിച്ചെത്തിയാല്‍ കൊല്ലം സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്ന നിലപാട് സി.പി.ഐ.എം. മുന്നോട്ട് വച്ചെങ്കിലും ദേശീയ നേതൃത്വം പറഞ്ഞാലും ഇടതുമുന്നണിയിലേക്കില്ലെന്നായിരുന്നു ആര്‍.എസ്.പി നിലപാട്.

Advertisement