എഡിറ്റര്‍
എഡിറ്റര്‍
അണ്ടര്‍ 19 ലോകകപ്പ് : ഇന്ത്യ സെമിയില്‍
എഡിറ്റര്‍
Monday 20th August 2012 2:07pm

ടൗണ്‍സ്‌വില്ലെ: അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ സെമി ഫൈനലില്‍. ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ടോസ് നേടി ബാറ്റിങ്‌ തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 45.1 ഓവറില്‍ 136 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു.

Ads By Google

ഇന്ത്യയ്ക്ക് വേണ്ടി രവികാന്ത് സിങ്ങും സന്ദീപ് ശര്‍മയും മൂന്നു വിക്കറ്റുകള്‍ നേടി.
51 റണ്‍സെടുത്ത ബാബ അപരാജിതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിജയ് സോള്‍ 36 റണ്‍സെടുത്തു.

അര്‍ധസെഞ്ചുറി നേടിയ ബാബര്‍ അസാമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. പാക്കിസ്ഥാന് വേണ്ടി സിയ ഉല്‍ ഹഖും അസീസുള്ളയും മൂന്ന് വിക്കറ്റുകളും ഇസാന്‍ ആദില്‍ രണ്ട് വിക്കറ്റുകളും നേടി.

Advertisement