എഡിറ്റര്‍
എഡിറ്റര്‍
നാളിതുവരെ കണ്ടതില്‍ ഏറ്റവും മോശം ഭരണം ; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനയും ഉദ്ധവ് താക്കറെയും
എഡിറ്റര്‍
Monday 13th February 2017 10:05pm

uddav

ന്യൂദല്‍ഹി: ബി.ജെ.പിയേയും മോദി സര്‍ക്കാരിനേയും വിമര്‍ശിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നാളിതുവരെ കണ്ടതില്‍ ഏറ്റവും മോശം ഭരണമാണിതെന്നായിരുന്നു ഉദ്ധവിന്റെ വിമര്‍ശനം.

സൈന്യം മിന്നാലാക്രമം നടത്തും പക്ഷെ അതിന്റെ ക്രെഡിറ്റ് ബി.ജെ.പി കൊണ്ടു പോകുമെന്നും അതിന്റെ പേരില്‍ പാര്‍ട്ടിക്കാര്‍ മേനി നടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജവാന്മാര്‍ക്ക് നിലവാരം കുറഞ്ഞ ഭക്ഷണം കൊടുത്തതിന്റെ ഉത്തരാവാദിത്വം കേന്ദ്രം ഏറ്റെടുക്കണമെന്നും താക്കറെ പറഞ്ഞു.

ശത്രുക്കളുമായി ഇന്ത്യന്‍ സൈനികര്‍ യുദ്ധം ചെയ്യുന്നത് അരവയറുമായാണെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തേയും അദ്ദേഹം കുറ്റപ്പെടുത്തി. ഇരുനൂറോളം പേരാണ് നോട്ട് നിരോധനം മൂലം ആത്മഹത്യ ചെയ്തതെന്നും അതില്‍ ഒരു സൈനികനുമുള്‍പ്പെടുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Advertisement