എഡിറ്റര്‍
എഡിറ്റര്‍
മുംബൈയിലെത്തുന്ന ബീഹാറികളെ പരിശോധിക്കാന്‍ പെര്‍മിറ്റ് സിസ്റ്റം വേണം: ശിവ സേന
എഡിറ്റര്‍
Tuesday 4th September 2012 2:46pm

മുംബൈ: ബീഹാറികള്‍ക്കെതിരായ മഹാരാഷ്ട്ര നവ നിര്‍മാണ സേന നേതാവ് രാജ് താക്കറെയുടെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. ഇപ്പോഴിതാ ബീഹാറികള്‍ക്കെതിരെ പ്രസ്താവനയുമായി ശിവ സേനാ നേതാവ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരിക്കുകയാണ്.

മുംബൈയിലേക്ക് കുടിയേറുന്ന ബീഹാറികളെ പരിശോധിക്കാനായി പെര്‍മിറ്റ് സിസ്റ്റം കൊണ്ടുവരണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്. ‘രാജ്യദ്രോഹി’ കളെ പിന്തുണയ്ക്കുന്ന സമീപനം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തന്റെ പാര്‍ട്ടി അദ്ദേഹത്തെ എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Ads By Google

‘അമര്‍ ജവാനില്‍ അക്രമമുണ്ടാക്കിയയാള്‍ ബീഹാറിയാണെന്നോര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി ലജ്ജിക്കണം’ ശിവസേന മുഖപത്രത്തിലൂടെ ഉദ്ധവ് പറഞ്ഞു. ‘ മഹാരാഷ്ട്ര കുറ്റകൃത്യങ്ങള്‍ നടത്തി ബീഹാറിലേക്ക് രക്ഷപ്പെടുന്ന ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുംബൈ പോലീസിന് ബീഹാര്‍ പോലീസിന്റെ അനുമതി ആവശ്യമുണ്ടെങ്കില്‍ മുംബൈയിലേക്ക് വരുന്ന ബീഹാറികള്‍ക്ക് പെര്‍മിറ്റ് സിസ്റ്റം ഏര്‍പ്പെടുത്തണം’ അദ്ദേഹം വ്യക്തമാക്കി.

അസദ് മൈതാനില്‍ അക്രമമുണ്ടാക്കിയ ബീഹാറിയെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ മുംബൈ പോലീസിനെ കുറ്റപ്പെടുത്തി നിതീഷ് കുമാര്‍ വിവാദമുണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബീഹാറികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന രാജ് താക്കറെയുടെ പ്രസ്താവനയുണ്ടാക്കിയ പുകിലുകള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ പരാമര്‍ശമവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ രാജ് താക്കറെയെ പിന്തുണയ്ക്കുന്ന നിലപാട് തന്നെയാണ് ശിവസേനാ നേതാവ് ബാല്‍ താക്കറെയും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എം.എന്‍.എസും ശിവസേനയും തമ്മിലുള്ള വിദ്വേഷത്തിന്റെ മഞ്ഞുരുകാനിത് വഴിതെളിയിക്കുമെന്ന് വേണം കരുതാന്‍.

Advertisement