Categories

ലെഫ്.കേണല്‍ സരോജ് കുമാര്‍

തിരുവനന്തപുരം:സിനിമാലോകത്തെ പുത്തന്‍പ്രവണതകളെ നിശിതമായി വിമര്‍ശിച്ച ഉദയനാണ് താരം സിനിമയുടെ രണ്ടാംഭാഗമൊരുങ്ങുന്നു.

ലെഫ്.കേണല്‍ സരോജ്കുമാര്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ശ്രീനിവാസനാണ്. ശ്രീനിവാസന്റെ മകന്‍ വീനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ മാജിക് പുതിയ പതിപ്പിലുണ്ടാവില്ലെന്നാണ് സൂചന.

2005 ലെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു ഉദയനാണ് താരം. താരങ്ങളുടെ അഭിനയത്തികവും പ്രമേയത്തിലുള്ള വ്യത്യസ്തതയും സിനിമയെ സൂപ്പര്‍ഹിറ്റാക്കി മാറ്റി.

വൈശാഖരാജന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പുതുമുഖമായിരിക്കും.

സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.