കൊച്ചി: ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ മൂന്ന് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സി ഐ ഇ.കെ. സാബു കോണ്‍സ്റ്റബിള്‍മാരായ സി.അജിത് കുമാര്‍, വി.സി മോഹനന്‍, എന്നിവരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ക്ക് പ്രോസിക്യൂട്ട് ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ നല്‍കിയ അനുമതിപത്രം സി.ബി.ഐ ഇന്ന് ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 14പേരെ പ്രതിചേര്‍ത്തുകൊണ്ട് കഴിഞ്ഞ സെപ്റ്റംബറില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ 2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാറിനെയും മണി എന്ന സുരേഷ് കുമാറിനെയും തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ സി.ഐയായിരുന്ന സാബുവിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റിഡിയിലെടുത്തത്. ഫോര്‍ട്ട് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

2005 സെപ്റ്റംബറിലാണ് ഫോര്‍ട്ട് സ്‌റ്റേഷനില്‍ വച്ച് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയത്. കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.