ന്യൂദല്‍ഹി: ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് വെല്ലുവിളി ഉയര്‍ത്തി ഉബുണ്ടു വരുന്നു. സ്മാര്‍ട്‌ഫോണുകളിലെ ആന്‍ഡ്രോയിഡ് സ്വാധീനം തകര്‍ക്കാന്‍ തയ്യാറാടെടുത്ത് തന്നെയാണ് ഉബുണ്ടു എത്തുന്നത്.

കാനന്‍ഷ്യല്‍ ലിമിറ്റഡാണ് ഉബുണ്ടുവിന്റെ നിര്‍മാതാക്കള്‍. അടുത്ത ഒക്ടോബറില്‍ ഉബുണ്ടു എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Ads By Google

കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് പറയുന്നത്. പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഉബുണ്ടു വിപണി കീഴടക്കുമെന്നാണ്. അതേസമയം, എല്ലാ സ്മാര്‍ട്‌ഫോണുകളിലും ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

സാംസങ് നെക്‌സസില്‍ ഉബുണ്ടു എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ലിനസക്‌സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലും എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇനി അടുത്ത ഒക്ടോബര്‍ വരെ കാത്തിരിക്കാം ഉബുണ്ടുവിന്റെ വരവിനായി.