എഡിറ്റര്‍
എഡിറ്റര്‍
യുബി ഗ്രൂപ്പില്‍ വേതനച്ചെലവ് വര്‍ദ്ധിച്ചു
എഡിറ്റര്‍
Monday 11th June 2012 10:19am

ന്യൂദല്‍ഹി : വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പില്‍ കിങ്ഫിഷര്‍ ഒഴികെയുള്ള കമ്പനിയുടെ വേതനച്ചെലവ് ഉയര്‍ന്നു. ജോലിക്കാര്‍ക്ക് വേതനം നല്‍കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 400 കോടിയാണ് കമ്പനി ചെലവഴിച്ച്.

കഴിഞ്ഞ സാന്വത്തിക വര്‍ഷം കമ്പനിയുടെ മൊത്തം ചെലവ് 1, 682 കോടിയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 408 കോടി അധികമാണിത്.
എന്നാല്‍ കിങ്ഫിഷറിന്റെ വേതനച്ചെലവ് 676 കോടിയില്‍ നിന്ന് 669 കോടിയായി കുറഞ്ഞു.

യുനൈറ്റഡ് സ്പിരിറ്റ്‌സ്, യുനൈറ്റഡ് ബ്രൂവറീസ്, യുബി ഹോള്‍ഡിങ്‌സ്, മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസസ്, മാക്ഡവല്‍ ഹോള്‍ഡിങ്‌സ്, യുബി എഞ്ചിനീയറിങ് എന്നിവയുടെ വേതനച്ചെലവാണ് കുടിയത്. ഇവയുടെ മൊത്തം വില്‍പ്പന 20 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

Advertisement