ന്യൂദല്‍ഹി: ഉപഭോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുമായി ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ യൂബര്‍. ഇന്ത്യയിലെ യൂബര്‍ ഉപഭോക്താക്കളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ മാര്‍ഗനിര്‍ദേശം.

സഹയാത്രികരോടോ ടാക്സി ഡ്രൈവറോടോ അടുത്ത് ഇടപഴകാന്‍ പാടില്ല എന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം. ഇത്തരത്തില്‍ ഇടപഴകുന്നവരെ യൂബര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പുറത്താക്കുമെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നു.

ഒരു സാഹചര്യത്തിലും സഹയാത്രികരുമായോ ഡ്രൈവറുമായോ ലൈംഗിക ബന്ധം പാടില്ല.


Also Read: പതഞ്ജലി ടെലകോം സേവനവും 5ജി സിമ്മും! സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ വാസ്തവം 


മദ്യപിച്ച് കാറില്‍ ചര്‍ദ്ദിക്കാന്‍ പാടില്ല. ഇത്തരക്കാരെ യൂബര്‍ ഉപയോഗത്തില്‍ നിന്നും വിലക്കും.

യാത്രയ്ക്കുശേഷം ടാക്സ് ഡ്രൈവറുമായാ സഹയാത്രികരുമായോ അനാവശ്യമായി ബന്ധം പുലര്‍ത്തരുത്.

സഹയാത്രികരെ സ്പര്‍ശിക്കാനോ അവരോട് കുശലം പറയാനോ പാടില്ല. വ്യക്തിപരമായ കാര്യങ്ങള്‍ അറിയാന്‍ ചോദ്യം ചോദിക്കുന്നവരെയും വിലക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശം ഇവയാണ്:

ജാതി, മതം, ഭിന്നശേഷി എന്നിവയുടെ പേരിലോ എവിടേയ്ക്കാണ് യാത്ര നടത്തുന്നത് എന്നതിന്റെ അടിസ്ഥാനത്തിലോ യാത്രക്കാരോട് വിവേചനം പാടില്ല.

അമിത വേഗത, സമയം പാലിക്കാതിരിക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുണ്ടാവും.

കമ്പനി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങള്‍ക്കും ബാധകമായിരിക്കും.