Categories

ബ്ലാക്ക്‌ബെറി സേവനങ്ങള്‍ക്ക് യു എ ഇയില്‍ നിരോധനം

അബുദാബി: ബ്ലാക്ക്‌ബെറി മൊബൈല്‍ സേവനങ്ങള്‍ക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു എ ഇ) നിരോധനമേര്‍പ്പെടുത്തി. നിയമവിരുദ്ധമായാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നു കാണിച്ചാണ് ഒക്ടോബര്‍ മുതല്‍ സേവനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലാണ് ബ്ലാക്ക് ബെറിയുടെ ചില സേവനങ്ങളെന്ന് യു എ ഇ അധികാരികള്‍ വ്യക്തമാക്കിയിട്ടിട്ടുണ്ട്. കമ്പനിയുടെ സേവനങ്ങളായ ഇ-മെയില്‍, ഇന്‍സ്റ്റന്റ് മെസേജ് സിസ്റ്റം തുടങ്ങിയവ നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അതിനാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും യു എ ഇ അധികൃതര്‍ അറിയിച്ചു. ബ്ലാക്ക്‌ബെറിയുടെ ചില സേവനങ്ങള്‍ ഉത്കണ്ഠയുണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ച് കേന്ദ്രസര്‍ക്കാറും കമ്പനിക്കെതിരേ നീക്കമാരംഭിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.