Administrator
Administrator
വിമാനാപകടം: യു എ ഇ പ്രസിഡന്റിന്റെ സഹോദരനെ കാണാതായി
Administrator
Saturday 27th March 2010 12:02pm

Sheikh Ahmed bin Zayed Al Nahyanമൊറോക്കോ: മൊറോക്കോയിലുണ്ടായ വിമാനാപകടത്തില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖാലിഫ സയീദിന്റെ ഇളയ സഹോദരനും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടറുമായ ശൈഖ് അഹമദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കാണാതായി. ഇദ്ദേഹം സഞ്ചരിച്ച വിമാനം മൊറോക്കോയില്‍ ഒരു തടാകത്തിലേക്കു തകര്‍ന്നു വീഴുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല.

വിമാനത്തിന്റെ പൈലറ്റിനെ രക്ഷപെടുത്തിയെങ്കിലും ഷെയ്ഖ് അഹമ്മദ് ബിന്‍ റായിദ് അല്‍ നഹ്യാനെ കണ്ടത്താനായിട്ടില്ല. ഫോര്‍ബ്‌സ് മാസികയുടെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ആളുകളില്‍ 27ാം സ്ഥാനത്താണ് ശൈഖ് അഹമദ് ശൈഖ് അഹമ്മദ് ബിന്‍ റായിദ് അല്‍ നഹ്യാന്‍ , റായിദ് ഫൗണ്ടേഷന്‍ ഫോര്‍ ചാരിറ്റി ആന്റ് ഫുമാനിറ്റേറിയന്‍ വോക്കിന്റെ ചെയര്‍മാനുമാണ്. ഇദ്ദേഹം മാനേജിങ് ഡയറക്ടറായ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ലോകത്തിലെ ഏറ്റവും വലിയ പരമാധികാര ധനകാര്യ സ്ഥാപനമാണ്.

Advertisement