എഡിറ്റര്‍
എഡിറ്റര്‍
യു.എ.ഇ ദേശീയ ദിനാഘോഷം വെള്ളിയാഴ്ച അബുദാബിയില്‍
എഡിറ്റര്‍
Friday 29th November 2013 2:19am

uaenationalday

അബുദാബി : യു എ ഇയുടെ 42 ാം ദേശീയദിനം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ വെള്ളിയാഴ്ച (29 .11 .2013) അബുദാബിയില്‍ നടക്കും . ഐ സി എഫ്. യു എ ഇ യുടെയും അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തോടെ സിറാജ് ദിനപത്രമാണ്  പരിപാടി സംഘടിപ്പിക്കുന്നത് .

നവംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ അബുദാബി നാഷനല്‍ തീയേറ്ററില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ യു എ ഇ സാമൂഹികയുവജനക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ മുഖ്യാതിഥിയായിരിക്കും.

ആഘോഷ പരിപാടിയോട് അനുബന്ധിച്ച് കലാപരിപാടിയും ഉണ്ടായിരിക്കും. മുസഫ്ഫ ,ബനിയാസ്,ഖാല്‍ദിയ,മുശ്രിഫ്,മുറൂര്‍, മദിന സയിദ് , തുടങ്ങി അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാഷനല്‍ തീയേറ്ററിലേക്ക്  ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ വിവിധ എമിരേറ്റുകളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. ഇന്ത്യയില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ റഹ്മാന്‍ ഖാന്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം എ യൂസുഫലി, കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര് തുടങ്ങിയ പ്രമുകര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കും.

കൂടാതെ അബുദാബി പോലീസ്, നീതിന്യായ വകുപ്പ്, നഗരസഭ,  തുടങ്ങിയ വിവിധ വകുപ്പ് മേധാവികള്‍,  അറബ് പ്രമുഖര്‍, വാണിജ്യ പ്രമുഖര്‍ സാംസ്‌കാരികരംഗത്തെ വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുക്കും.  ചടങ്ങില്‍ കുഞ്ഞുമൊയ്തു കാവപ്പുര എഴുതിയ ഡത്ത് ഫോര്‍മാല്‍ട്ടീസ്  എന്ന  പുസ്തക പ്രകാശനവും നടക്കും.

മൃതദേഹം  നാട്ടില്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നിയമ വശങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം ഐ ഐ സി സി യാണ് പ്രസിദ്ധീകരിക്കുന്നത്.  ആദ്യഘട്ടമെന്ന നിലയ്ക്ക് 15,000 കോപ്പി സൗജന്യമായി വിതരണം ചെയ്യും.

Advertisement