ദുബായ്: യു.എ.ഇ.യില്‍ നിന്നും നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവന നിരക്കുകള്‍ മണി എക്‌സ്‌ചേഞ്ചുകള്‍ വര്‍ദ്ധിപ്പിച്ചു. പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് നിരക്കുകളില്‍ വര്‍ധനവ് ഏര്‍പ്പെടുത്തിയതെന്നാണ് മണി എക്‌സ്‌ചേഞ്ചുകളുടെ വാദം. പുതുക്കിയ നിരക്ക് ശനിയാഴ്ച മുതല്‍ നിലവില്‍വരികയും ചെയ്തിട്ടുണ്ട്.


Also read മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയം; അത് മത-ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണ മേഖല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 


ആയിരം ദിര്‍ഹത്തിന് മുകളിലുള്ള ഓരോ ഇടപാടിനും സേവനനിരക്ക് 20 ദിര്‍ഹമായിരുന്നത് 22 ദിര്‍ഹമാക്കിയും ആയിരം ദിര്‍ഹത്തിന് താഴെയുള്ള ഇടപാടുകള്‍ക്ക് സേവന നിരക്ക് 15 ദിര്‍ഹമായിരുന്നത് 16 ആക്കിയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2014 ല്‍ ആയിരുന്നു ഇതിനു മുന്‍പ് നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നത്.

രണ്ടും ദിര്‍ഹത്തിന്റെയും ഒരു ദിര്‍ഹത്തിന്റെയും വര്‍ധനവ് മാത്രമായതിനാല്‍ ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നാണ് എക്സ്ചേഞ്ച് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. മറ്റു രാജ്യങ്ങളുമായ് താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ നിരക്കാണ് യു.എ.ഇയില്‍ നിന്ന് ഈടാക്കുന്നത്.

ലോകബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് വിദേശരാജ്യങ്ങളിലേക്ക് പണം അയക്കുന്നവയില്‍ നാലാംസ്ഥാനമാണ് യു.എ.ഇ.യ്ക്കുള്ളത്. യു.എ.ഇ.യില്‍ നിന്നും പണമയക്കാനുള്ള നിരക്ക് 2.5 ശതമാനത്തോളമാണെങ്കില്‍ മറ്റുപല രാജ്യങ്ങളില്‍ ഇത് 7.5 ശതമാനം വരെയാണ്.

 


യു.എ.ഇയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഇ-മെയില്‍ അയയ്ക്കുക: mail@doolnews.com