അബുദാബി: അത്യാവശ്യഘട്ടങ്ങളില്‍ ഭാര്യയെയും പ്രായപൂര്‍ത്തിയായ മക്കളെയും അടിക്കുന്നതില്‍ തെറ്റില്ലെന്ന് യു എ ഇ കോടതി. ദേഹോപദ്രവത്തിനുശേഷം ശരീരത്തില്‍ പാടുകളൊന്നും ഇല്ലാതിരുന്നാല്‍ മതിയെന്നുമാണ് കോടതിയുടെ വിചിത്രമായ വിധി. തന്നെ മര്‍ദ്ദിച്ചുവെന്ന പരാതിയുമായെത്തിയ സ്ത്രീയുടെ പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി.

സൗദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ഇസ് ലാമിക നിയമത്തിന്റെ പ്രഭാവം കോടതികളെപ്പോലും ബാധിക്കുന്നവെന്നതിന്റെ തെളിവാണ് വിധിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. റോഡുകളിലൂടെ വാഹനമോടിക്കുന്നതിനും പുരുഷന്‍മാരുടെ സഹായമില്ലാതെ സഞ്ചരിക്കുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.