എഡിറ്റര്‍
എഡിറ്റര്‍
യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്
എഡിറ്റര്‍
Saturday 11th January 2014 12:55am

uae-flag

തിരുവനന്തപുരം: ഗള്‍ഫ് രാജ്യത്തിന്റെ കോണ്‍സുലേറ്റ് ആദ്യമായി കേരളത്തില്‍ ആരംഭിക്കുന്നു. യു.എ.ഇയുടെ കോണ്‍സുലേറ്റാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്.

യു.എ.ഇ എംബസിയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടത്തിയ ചടങ്ങില്‍ ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഒവൈസിയാണ് കോണ്‍സുലേറ്റ് പ്രഖ്യാപനം നടത്തിയത്.

യു.എ.ഇ കോണ്‍സുലേറ്റ് കേരളത്തില്‍ ആരംഭിക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് മുഖ്യാതിഥിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, കെ.സി ജോസഫ്, എം.എ യൂസഫലി, കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement