അബുദബി: യ.എ.ഇയില്‍ ബ്ലാക് ബെറിക്ക് ഈ മാസം 11 മുതല്‍ നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍ വലിച്ചതായി ടെലകൊം റെഗുലേറ്ററി അതോറിറ്റി (ട്രാ) അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതോടെ രണ്ട് മാസമായി നീണ്ട അനിശ്ചിതത്ത്വത്തിന് വിരാമമിട്ട് ബ്ലാക് ബെറി സേവനങ്ങള്‍ തുടര്‍ന്നും തടസ്സം കൂടാതെ ലഭ്യമാകുമെന്നു പ്രമുഖ ടെലകോം കമ്പനികളായ ‘ഇതിസാലാതും’ ‘ദു’ വുംവ്യക്തമാക്കി.

കാനഡ കേന്ദ്രമായ ബ്ലാക് ബെറി യുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നുണ്ടായ ധാരണ പ്രകാരമാണു സേവനങ്ങള്‍ തുടരാന്‍ തീരുമാനിച്ചതെന്നറിയുന്നു.”ട്രാ” യുടെ നിബന്ധനകള്‍ക്ക് വിധേയമാണു ബ്ലാക് ബെറി സേവനങ്ങള്‍ എന്നാണു വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഉപഭോക്താക്കള്‍ക്ക് തീരുമാനം വലിയ ആശ്വാസമായി മാറുകയാണ്.