Administrator
Administrator
അപ്രിയ കാര്യങ്ങളെ കയ്യൂക്ക് കൊണ്ട് നേരിടരുത്: യു എ ഖാദര്‍
Administrator
Sunday 10th January 2010 7:44pm

ua-khadarതലശേരി: അപ്രിയമായി കാര്യങ്ങള്‍ പറയുന്നവരെ ബലം ഉപയോഗിച്ച് സംഘടിതമായി എതിര്‍ക്കുന്നത് ശരിയല്ലെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് യു എ ഖാദര്‍. പറയുന്നത് തെറ്റാണെന്ന് ന്യായത്തിന്റെ വഴിയിലൂടെ ബോധ്യപ്പെടുത്തേണ്ട ചുമതല രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുണ്ട്.

അഭിപ്രായ വ്യത്യാസമുള്ളവരെ കയ്യൂക്കുകൊണ്ടു നേരിടുമ്പോള്‍ അവര്‍ പറയുന്നതു ന്യായമാണെന്ന് ആള്‍ക്കാര്‍ കരുതും. ഒരാള്‍ വിടുവായിത്തം പറയുമ്പോള്‍ എന്താണു യാഥാര്‍ഥ്യമെന്നു ബോധ്യപ്പെടുത്തണം. പ്രശ്‌നത്തെ കായികമായി എതിരിട്ടാല്‍ ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന സ്ഥിതി വരും.

എഴുത്തുകാരനായാലും സമരോല്‍സുകതയോടെ ജീവിതത്തെ നേരിടുന്ന സാധാരണക്കാരനായാലും അനീതിയെ ചെറുക്കണം. ന്യായത്തില്‍ നേരിടുമ്പോള്‍ കയ്യൂക്ക് ആവശ്യമില്ല. ഈ കാലഘട്ടത്തില്‍ നാം ജാഗരൂകരായി ഇരിക്കണമെന്നും യു.എ.ഖാദര്‍ പറഞ്ഞു.

Advertisement