Administrator
Administrator
ഡാറ്റാ കണക്ഷനില്ലാതെ ഫെയ്‌സ്ബുക്ക് മൊബൈലില്‍
Administrator
Wednesday 18th May 2011 9:20am

സിംഗപ്പൂര്‍ ഡാറ്റാ കണക്ഷനോ ജി.പി.ആര്‍.എസ് സൗകര്യമോ ഇല്ലാതെ തന്നെ മൊബൈലില്‍ ഇനി ഫെയ്‌സ്ബുക്ക് ലഭിക്കും. ഏതുതരം ഹാന്‍ഡസെറ്റുകളിലും ഫെയ്‌സ്ബുക്ക് ലഭ്യമാക്കാനുതകുന്ന പുതിയ ആപ്ലിക്കേഷനാണ് ഇതിന് സഹായിക്കുന്നത്.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളായ U 20 pia എന്ന സ്ഥാപനമാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ‘ അണ്‍സ്‌ട്രെക്‌ച്ചേര്‍ഡ് സപ്ലിമെന്ററി ഡാറ്റ ‘ ( യു.എസ്.എസ്.ഡി) എന്ന ടെക്‌നോളജിയാണ് ഇതിന് സഹായിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സുമേഷ് മേനോന്‍ പറഞ്ഞു.

മൊബൈല്‍ കമ്പനികള്‍ സാധാരണയായി ഉപയോഗിക്കുന്ന സംവിധാനമാണ് യു.എസ്.എസ്.ഡി. ബാലന്‍സ് വിവരങ്ങളും മറ്റ് സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഈ സംവിധാനത്തിലൂടെ അറിയിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാല്‍ മറ്റുള്ളവരുടെ ഫെയ്‌സ്ബുക്ക് വോള്‍സില്‍ കമന്റ് പോസ്റ്റ് ചെയ്യാന്‍ മാത്രമേ പുതിയ സംവിധാനം സഹായിക്കൂ. ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഒന്നും യു.എസ്.എസ്.ഡിയില്‍ നടക്കില്ലെന്നര്‍ത്ഥം. ഏതാണ്ട് മൊബൈലിലൂടെ എസ്.എം.എസ് അയക്കുന്നതുപോലെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

ഭാരതി എയര്‍ടെല്ലുമായി ചേര്‍ന്നാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

Advertisement