എഡിറ്റര്‍
എഡിറ്റര്‍
എം.എസ്.പി കമാന്‍ഡന്റ് യു. ഷറഫലിക്ക് സസ്പന്‍ഷന്‍
എഡിറ്റര്‍
Wednesday 20th November 2013 7:02pm

sharafali

മലപ്പുറം: മലപ്പുറം എം.എസ്.പി കമാന്‍ഡന്റും മുന്‍ ഫുട്‌ബോള്‍ താരവുമായ യു.ഷറഫലിക്ക് സസ്‌പെന്‍ഷന്‍. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്നാണ് നടപടി.

എം.എസ്.പി സ്‌കൂള്‍ നടത്തിപ്പുമായും ഫുട്‌ബോള്‍ മത്സരം സഘടിപ്പിച്ചതുമായും ബന്ധപ്പെട്ട വ്യാപകമായ ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2010 -2011  സീസണുകളില്‍ എം.എസ്.പി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായതാണ് കണ്ടെത്തല്‍. ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട് അഞ്ചലക്ഷം രൂപയുടെ തിരിമറി നടന്നതായി വിജിലന്‍സാണ് കണ്ടെത്തിയത്.

എം.എസ്.പി സ്‌കൂള്‍ നടത്തിപ്പുമായും ഷറഫലിക്കെതിരെ അഴിമതി ആരോപണമുയര്‍ന്നിരുന്നു. സ്‌ക്കൂളിലേക്ക്്  അദ്ധ്യാപകരെ നിയമിക്കാനായി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നായിരുന്നു ആക്ഷേപം.

വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ ഓഡിറ്റ് റിപ്പോര്‍ട്ടിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷറഫലിയെ സസ്‌പെന്‍ഡ് ചെയ്തത്. ഓഡിറ്റ് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അഭ്യന്തര വകുപ്പിന്റെ അനുമതിയോടെയാണ് സസ്‌പെന്‍ഷന്‍ നടപടി. മലപ്പുറം സ്വദേശിയായ ഷറഫലി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലും കേരളാ പോലീസ് ടീമിലും സന്തോഷ് ട്രോഫി ടീമിലും കളിച്ചിട്ടുണ്ട്.

84ല്‍ സ്‌പോര്‍ട് ക്വാട്ടയിലാണ് ഷറഫലി പോലീസില്‍ കയറുന്നത്. വര്‍ഷങ്ങളോളമായി എം.എസ്.പി കമാന്‍ഡന്റായി സേവനമനുഷ്ടിച്ച് വരുകയായിരുന്നു.

Advertisement