വാഷിംഗ്ടണ്‍: അമേരിക്കന്‍ സാമ്പത്തികരംഗം വീണ്ടും പ്രതിസന്ധിയിലേക്ക്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. അമേരിക്കന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ബി.എല്‍.എസ്) പ്രകാരം ജൂണിലേതിനേക്കാളും വര്‍ദ്ധിച്ച് 9.2 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ഏതാണ്ട് 140 ലക്ഷം ജനങ്ങള്‍ തൊഴിലില്ലാത്തവരാണ്.

ജൂണില്‍ സ്വകാര്യമേഖലയിലുണ്ടായ ശമ്പളപരിശ്കരണം മാത്രമാണ് ആശാവഹമായ ഒരു വാര്‍ത്തയുള്ളത്. കഴിഞ്ഞ 16 മാസങ്ങളിലേതിനേക്കാളും 2.2 മില്ല്യണ്‍(2,20,000) തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാന്‍ കഴിഞ്ഞതും മാത്രമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് സ്ഥിതി മോശമാണെന്ന് തന്നെയാണ്.

Subscribe Us:

ജൂണ്‍ മാസത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത് വിനോദം, ആരോഗ്യം, വ്യസായമേഖല എന്നിവയില്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ മാസം ഗവണ്‍മെന്റ് മേഖലയിലും സാമ്പത്തികമേഖലയിലും നിര്‍മ്മാണമേഖലയിലും കൂടി 18,000 തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. 2010 മുതലിങ്ങോട്ട് 3,55,000 തൊഴിലവസരങ്ങള്‍ ഇല്ലാതായിട്ടുണ്ട്.