വാഷിങ്ടണ്‍: അമേരിക്കയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഹിമപാതം തുടരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ച അമേരിക്കയില്‍ ലക്ഷക്കണക്കിന് ആളുകളെ ഇരുട്ടിലാക്കി.

Ads By Google

റോഡുകളും വൈദ്യുതലൈനുകളുമെല്ലാം മഞ്ഞില്‍ മൂടിയതോടെ അമേരിക്കയിലെ അഞ്ചു സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണം ഏറെക്കുറെ പൂര്‍ണമായി നിലച്ചു.

വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങള്‍. റോഡിലുടനീളം മീറ്ററുകള്‍ ഉയരത്തില്‍ മഞ്ഞ് വീണുകിടക്കുകയാണ്. ഇതിന് പുറമെ വരുംദിവസങ്ങളില്‍ ഇവിടെ ശക്തമായ ഹിമക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് 2600 വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. കനത്ത മഞ്ഞ് കാറ്റിന് സാധ്യതയുള്ളതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.