ടെഹ്‌റാന്‍ : ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് യു.എസ് യുദ്ധക്കപ്പലുകള്‍ കടന്നുപോയി. ഹോര്‍മൂസ് പാത അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി നിലനില്‍ക്കെത്തന്നെയാണ് യു.എസിന്റെ യുദ്ധക്കപ്പലുകള്‍ കടന്നുപോയത്.

ഇറാന്‍ നാവിക സേന അഭ്യാസപ്രകടനവും നിരീക്ഷണവും നടത്തുന്ന മേഖലയിലൂടെയാണ് കപ്പലുകള്‍ കടന്നുപോയത്. യു.എസിന്റെ കയ്യിലുള്ള അത്യാധുനിക സജ്ജീകരണമുള്ള കപ്പലുകളായ യു.എസ്.എസ് ജോണ്‍ സിസ്‌റ്റെനിസ്, യു.എസ.്എസ് മൊബൈല്‍ ബേ എന്നീ കപ്പലുകളാണ് ഹോര്‍മൂസിലൂടെ കടന്നത്.

തങ്ങളുടെ കപ്പലുകള്‍ തടയാന്‍ ഇറാനെ അനുവദിക്കില്ലെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എണ്ണക്കടത്ത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ ചിത്രങ്ങളും വീഡിയോകളും ഇറാന്‍ വിമാനങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്.

ഇറാനും ഒമാനുമിടയിലുള്ള ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണ്. ഇതുവഴിയാണ് സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ പോവുന്നത്.

Malayalam News

Kerala News In English