എഡിറ്റര്‍
എഡിറ്റര്‍
മോഡി ശിക്ഷിക്കപ്പെടാത്ത ഇന്ത്യന്‍ പ്രതീകം: യു.എസ്
എഡിറ്റര്‍
Friday 15th November 2013 12:56am

modi-angry

വാഷിങ്ടണ്‍: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി ശിക്ഷിക്കപ്പെടാത്ത ഇന്ത്യന്‍ പ്രതീകമാണെന്ന് യു.എസ് .

അക്രമികളെ ശിക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യയുടെ പ്രതീകമാണ് മോഡിയെന്നും യു.എസ് വിലയിരുത്തുന്നു.

മത സ്വാതന്ത്ര്യം എന്ന വിഷയത്തെ കുറിച്ച് പഠിക്കാന്‍ യു.എസ് കോണ്‍ഗ്രസ് നിയമിച്ച രണ്ടംഗ സമിതിയുടേതാണ് ഈ നിരീക്ഷണം.

രാഷ്ട്രത്തിന് വിശാല സഹിഷ്ണുതാ വീക്ഷണവും ബഹുസ്വരതയും സംഭാവന ചെയ്ത മഹാത്മാഗാന്ധിയുടെ ജന്‍മദേശമായ ഗുജറാത്തിന്റെ മറ്റൊരു പുത്രനാണിതെന്ന് സി.എന്‍.എന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യു.എസ് സി.ഐ.ആര്‍.എഫ് ഉപാധ്യക്ഷ കത്രീന ലാന്റോസ് സേറ്റ് ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ആരുടെ വീക്ഷണങ്ങളെയാണ് സ്വീകരിക്കുക, ഇന്ത്യയില്‍ ഏത് വീക്ഷണമാണ് പ്രബലമാകുക എന്നെല്ലാം റിപ്പോര്‍ട്ട് ചോദിക്കുന്നു.

അത്തരത്തില്‍ മഹാത്മാഗാന്ധിയും നരേന്ദ്ര മോഡിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ കൃത്യമായി സൂചിപ്പിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

Advertisement