എഡിറ്റര്‍
എഡിറ്റര്‍
ഇറാനെ സഹായിക്കാന്‍ അമേരിക്ക തയ്യാര്‍: കാര്‍ണി
എഡിറ്റര്‍
Monday 13th August 2012 12:53pm

വാഷിങ്ടണ്‍: ഭൂചലനം നാശം വിതച്ച ഇറാനെ സഹായിക്കാന്‍ തയാറാണെന്ന് അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയ് കാര്‍ണിയാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

ഇറാന്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയാം. അതുകൊണ്ട് തന്നെ അവരെ സഹായിക്കേണ്ട കടമ യു.എസിനുണ്ട്. ഇറാന് അര്‍ഹിക്കുന്ന സാമ്പത്തിക സഹായം നല്‍കാന്‍ വൈറ്റ് ഹൗസ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ പേരില്‍ അമേരിക്കന്‍ ജനത അനുശോചനം അറിയിക്കുന്നു. അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കും ഉചിതമായ പരിഗണന ഇറാന്‍ ഭരണകൂടം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കാര്‍ണി പറഞ്ഞു.

കഴിഞ്ഞദിവസം ഉണ്ടായ ഭൂകമ്പത്തില്‍ മുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്. കുറഞ്ഞതു 2000 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

Advertisement