എഡിറ്റര്‍
എഡിറ്റര്‍
യു.എസ് ഓപ്പണ്‍: മരിയാ ഷറപ്പോവ ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Monday 3rd September 2012 2:54pm

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ സ്വന്തം നാട്ടുകാരിയും 19-ാം റാങ്കുകാരിയുമായ നദിയ പെട്രോവയെയാണ് ഷറപ്പോവ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 4-6, 6-4. മഴയെത്തുടര്‍ന്ന് ഒരു മണിക്കൂറോളം മത്സരം തടസപ്പെട്ടിരുന്നു.

Ads By Google

ഫ്രാന്‍സിന്റെ 11-ാം റാങ്കുകാരിയായ മരിയന്‍ ബര്‍ത്തോളിയാണ് ക്വാര്‍ട്ടറില്‍ ഷറപ്പോവയുടെ എതിരാളി. നിലവില്‍ ചാമ്പ്യനായ പെട്രോ ക്വിറ്റോവയെ തോല്‍പ്പിച്ചാണ് മരിയന്‍ ക്വര്‍ട്ടര്‍ ബെര്‍ത്ത് നേടിയത്.

ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്കയും ഏഴാം സീഡ് സാമന്ത സ്‌ട്രോസറും ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്. ജോര്‍ജിയയുടെ അന്ന തസ്‌വിലിയെയാണ് അസരങ്ക പരാജയപ്പെടുത്തിയത്.(6-2, 6-2). ബ്രിട്ടന്റെ ലോറ റോബ്‌സണെ തോല്‍പ്പിച്ചാണ് സ്‌ട്രോസര്‍ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. സ്‌കോര്‍ (6-4,6-4).

Advertisement