ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററും ഒളിമ്പിക് ജേതാവ് ആന്‍ഡി മുറേയും പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് വിക്ടോറിയ അസരങ്കയും മൂന്നാം സീഡ് മരിയാ ഷറപ്പോവയും രണ്ടാം റൗണ്ടിലെത്തി.

Ads By Google

അമേരിക്കയുടെ ഡൊണാള്‍ഡ് യങ്ങിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്(6-3, 6-4). ആഷേ സ്റ്റുഡിയോയിലെ തുടര്‍ച്ചയായ 22 ാം വിജയമാണ് ഫെഡറര്‍ സ്വന്തമാക്കിയത്. ജര്‍മനിയുടെ സീഡ് ചെയ്യപ്പെടാത്ത താരം ബ്യോണ്‍ പോവിനെയാണ് റോജര്‍ രണ്ടാം റൗണ്ടില്‍ നേരിടുക.

റഷ്യയുടെ 73 ാം റാങ്കുകാരനായ അലഗ് ബോഗോമലോവിനെയാണ് ഒളിമ്പിക് ജേതാവ് ആന്‍ഡി മുറേ പരാജയപ്പെടുത്തിയത്.( 6-2, 6-4, 6-1).

ഇന്ത്യയുടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സോംദേവ് ദേവ് വര്‍മന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.