വെനസ്വേല : ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷ നേതാക്കള്‍ക്ക് തുടര്‍ച്ചയായി കാന്‍സര്‍ പിടിപെടുന്നതിനു പിന്നില്‍ യു.എസ് ആണോ എന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് സംശയം പ്രകടിപ്പിച്ചു.

അര്‍ജ്ജന്റീന പ്രസിഡന്റ് ക്രിസ്റ്റീന കിര്‍ഷ്‌നര്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ ബാധിച്ചെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് ഷാവേസ് ഇത് ആസൂത്രിതമാണെന്ന് പ്രതികരിച്ചത്. ഷാവേസും ക്യാന്‍സര്‍ ബാധിതനാണ്. ലാറ്റിനമേരിക്കയിലെ മറ്റുചില നേതാക്കള്‍ക്കും നേരത്തെ ക്യാന്‍സര്‍ ബാധിച്ചിരുന്നു.

Subscribe Us:

പരാഗ്വേ പ്രസിഡന്റ് ഫെര്‍ണാന്റോ ലൂഗോ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, എന്നിവര്‍ക്കും ക്യാന്‍സര്‍ രോഗം പിടിപെട്ടിരുന്നു. ഇത് അതിവിചിത്രമായ കാര്യമാണ്. 1946-48 കാലഘട്ടത്തില്‍ ഗ്വാട്ടിമാലക്കാരില്‍ ലൈംഗിക രോഗങ്ങള്‍ പടര്‍ത്തി യു.എസ് പരീക്ഷണം നടത്തിയിരുന്നു. അതുപോലെ ക്യാന്‍സര്‍ വരുത്തുന്ന സാങ്കേതിക വിദ്യ വല്ലതും അമേരിക്ക വികസിപ്പിച്ചെടുത്തിട്ടുണ്ടോ  എന്നും ഷാവേസ് തമാശ രൂപേണ ചോദിച്ചു.

Malayalam News

Kerala News In English