ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ക്രിസ്‌ലര്‍ ഇനി ഫിയറ്റിന്റെ നിയന്ത്രണത്തില്‍. ക്രിസ്‌ലറിന്റെ ഭൂരിപക്ഷം ഓഹരികളും കരസ്തമാക്കിയെന്ന് കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റ് പ്രഖ്യാപിച്ചു.

ക്രിസ്‌ലര്‍ 2009ല്‍ പാപ്പരായതിനെ തുടര്‍ന്ന് ഫിയറ്റ് 20 ശതമാനം ഓഹരികള്‍ നേരത്തേ തന്നെ വാങ്ങിച്ചിരുന്നു. ഭൂരിപക്ഷം ഓഹരികളും തങ്ങള്‍ കരസ്ഥമാക്കിയെന്ന് വെള്ളിയാഴ്ച ഫിയറ്റ് പ്രഖ്യാപിച്ചതോടെ ക്രസ്‌ലര്‍ ഔദ്യോഗികമായി ഫിയറ്റിന്റെ നിയന്ത്രണത്തിലായി.

അമേരിക്കന്‍ പ്രസിഡന്റ് ബരക്ക് ഒബാമ ക്രിസ്‌ലര്‍ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ തവണയുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ അമേരിക്കയിലെ വാഹന വ്യവസായത്തില്‍ 400000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇപ്പോള്‍ കമ്പനി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും 2004 നുശേഷം ഇതാദ്യമായാണ് കമ്പനി ലാഭത്തിലാകുന്നതെന്നും ഒബാമ പറഞ്ഞു.