ന്യൂയോര്‍ക്ക്: ജനാധിപത്യമൂല്യങ്ങളിലുറച്ച് നിന്ന് ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് യു.എസ്. അണ്ണ ഹസാരെ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് യു.എസ് ഇങ്ങനെ പ്രതികരിച്ചത്.

‘ഇന്ത്യയുടേത് വളരെ ശക്തമായ ജനാധിപത്യമാണ്. രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.’ തന്റെ പ്രസ്താവന വിശദീകരിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്ടോറിയ നുളാന്റ് പറഞ്ഞു.

സമാധാനപരമായ പ്രതിഷേധങ്ങളെ ഇന്ത്യ കൈകാര്യം ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ പാടില്ലെന്നാണ് നുളാന്റ് കഴിഞ്ഞദിവസം പ്രസ്താവിച്ചത്.